പാലക്കാട്ടുതാഴം തോട് നവീകരണം തുടങ്ങി

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ . നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തോട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപറേഷന്‍ വാഹിനി പദ്ധതിയുടെ ഭാഗമായി മാലിന്യവും ചപ്പുചവറുകളും ചളിയും നീക്കം ചെയ്യുന്ന ജോലികളാണ് നടത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുബൈറുദ്ദീന്‍ ചെന്താര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി ജോയന്റ് കണ്‍വീനര്‍ സലീം പുത്തുക്കാടന്‍, പെരിയാര്‍വാലി ഇറിഗേഷന്‍ അസി. എൻജിനീയര്‍ ജെയ്‌സണ്‍, ഓവര്‍സിയര്‍മാരായ ലളിത, ജയലക്ഷ്മി എന്നിവരും മൈതീന്‍കുഞ്ഞ് കാരോത്തി, പി.എ. ബീരാന്‍, ഹംസ പറയന്‍കുടി, അന്ത്രു മൂക്കട, മുജീബ് മൂക്കട എന്നിവർ സംസാരിച്ചു. em pbvr 2 Thodu Cleaning വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ പാലക്കാട്ടുതാഴം തോട് നവീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.