ഇഫ്താര്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: ജമാഅത്തെ ഇസ്​ലാമി പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റിയുടെ ഇഫ്താര്‍ സൗഹൃദസംഗമം ബിഷപ് മാത്യൂസ് മാര്‍ അഫ്രേം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പഴങ്ങനാട് മദീന മസ്ജിദ് ഇമാം ഇസ്മായില്‍ കങ്ങരപ്പടി ഇഫ്താര്‍ സന്ദേശം നല്‍കി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. രാധാകൃഷ്ണന്‍, ഫാ. ബാബു, മുസ്​ലിംലീഗ് നേതാക്കളായ എം.പി. അബ്ദുല്‍ ഖാദര്‍, എം.യു. ഇബ്രാഹിം, ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തൊട്ടാപ്പിള്ളി, ജോസ് നെറ്റിക്കാടന്‍, വി.പി. നൗഷാദ്, എഴുത്തുകാരന്‍ അജിത് വെങ്ങോല, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഔസേഫ് തുടങ്ങിയവര്‍ സംസാരിച്ചു. പെരുമ്പാവൂര്‍ മെക്ക മസ്ജിദ് ഇമാം യൂസുഫ് ഉമരി സമാപന പ്രസംഗം നടത്തി. ടി.എം. മുഹമ്മദ്കുഞ്ഞ് സ്വാഗതവും എം.ഐ. അഷറഫ് നന്ദിയും പറഞ്ഞു. പി.കെ. അഷ്‌റഫ് ഖുർആൻ പാരായണം നടത്തി. em pbvr 3 Mathews Mar Afrem ജമാഅത്തെ ഇസ്​ലാമി പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദസംഗമം ബിഷപ്​ മാത്യൂസ് മാര്‍ അഫ്രേം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.