ജനറൽ ആശുപത്രിയിൽ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ ഒരുക്കും

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ ഒരുക്കുമെന്ന് മന്ത്രി വീണ ജോർജ്. ഇതിനായി മാത്യു കുഴൽനാടൻ എം.എൽ.എ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ സംമ്പന്ധിച്ച് ജനറൽ ആശുപത്രിയിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാസ്റ്റർ പ്ലാൻ അനുസരിച്ച് വേണ്ട ഇടപെടലുകൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ സൗകര്യം ഒരുക്കുകയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. വിദഗ്​​ധമായ പ്ലാനുകൾ തയാറാക്കുന്ന പരിചയസമ്പന്നരായ പ്രത്യേക ഏജൻസിയാണ് പ്ലാൻ തയാറാക്കിയത്. ഇതിനായി 10 ലക്ഷം രൂപ ചെലവായതായി മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. ആശുപത്രി പ്രവർത്തനം വിപുലീകരിക്കുന്നതി‍ൻെറയും നവീകരിക്കുന്നതി‍ൻെറയുമടക്കം കാര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പൽ വൈസ് ചെയർമാൻ സിനി ബിജു, കൗൺസിലർമാരായ അജി മുണ്ടാട്ട്, ജിനു മടേയ്ക്കൽ, പ്രമീള ഗിരീഷ് കുമാർ, ജോയ്സ് മേരി ആന്‍റണി, ബിന്ദു സുരേഷ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജയശ്രീ, ഡി.പി.എം ഡോ. സജിത് ജോൺ എന്നിവരും പങ്കെടുത്തു. ചിത്രം : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മന്ത്രി പരിശോധന നടത്തുന്നു Em Mvpa 2 hospitel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.