ഭാര്യയെ ചതിച്ച് കോടികളുമായി മുങ്ങിയ ഭർത്താവും കാമുകിയും പിടിയിൽ

കായംകുളം: ജോയന്‍റ്​ അക്കൗണ്ടിൽനിന്ന്​ ഭാര്യ അറിയാതെ ഒന്നേകാൽ കോടിയോളം രൂപ ട്രാൻസ്ഫർ ചെയ്ത കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. അമേരിക്കയിൽ നഴ്സായ തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച കേസിലാണ് ഭർത്താവായ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ് (52), കാമുകി ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനം വീട്ടിൽ പ്രിയങ്ക (30) എന്നിവരെ കായംകുളം പൊലീസ്​ അറസ്റ്റ് ചെയ്തത്. സിജു കെ.ജോസിന്‍റെയും അമേരിക്കയിൽ നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള തുകയാണ് ജോയന്‍റ്​ അക്കൗണ്ടിൽനിന്ന്​ 1,37,938 ഡോളറാണ് പ്രിയങ്കയുടെ കായംകുളം എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത്. 1,20,45,000 രൂപയാണ് ഇതിന് മൂല്യംവരുന്നത്. അമേരിക്കയിൽനിന്ന്​ ഭാര്യയെ ചതിച്ച് നാട്ടിലെത്തിയ സിജു പ്രിയങ്കയുമായി ഒളിവിൽ പോകുകയായിരുന്നു. പൊലീസ്​ ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതോടെ ഇരുവരും നേപ്പാളിൽനിന്ന്​ ഡൽഹിയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പൊലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്‌.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ നിയാസ്, പൊലീസുകാരായ ബിനുമോൻ, അരുൺ, അതുല്യമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. APG 1 CRAIM KYLM സിജുവും കാമുകി പ്രിയങ്കയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.