എ.ഐ.എസ്​.എഫ്​ സംസ്ഥാന സമ്മേളനത്തിന്​ നാളെ തുടക്കം

ആലപ്പുഴ: വിദ്യാഭ്യാസ മേഖലയെ കാവിവത്​കരിക്കാനും വരേണ്യവത്​കരിക്കാനും ശ്രമിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് 18, 19 തീയതികളിൽ ആലപ്പുഴയിൽ ചേരുന്ന എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം രൂപംനൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ ടി.ജെ. ആഞ്ചലോസ്​, സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധിപത്യം സ്ഥാപിച്ച സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്‍റുകൾ നടത്തുന്ന വിദ്യാർഥി ചൂഷണത്തിനെതിരെയും പോരാട്ടം ശക്തമാക്കും. രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു റിപ്പോർട്ട് അവതരിപ്പിക്കും. വൈകീട്ട്​ അഞ്ചിന്​ ചേരുന്ന സാംസ്കാരിക സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച് രാവിലെ 10ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് പി. കബീർ, സ്വാഗതസംഘം ജനറൽ കൺവീനർ അസ്​ലം ഷാ, ടി.ടി. ജിസ്​മോൻ, യു. അമൽ, വിപിൻദാസ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.