പരീക്ഷഫലം നാലാം സെമസ്റ്റർ ബി.ബി.എ ഡിഗ്രി പരീക്ഷ നവംബർ 2021 (2013 ന് മുമ്പുള്ള അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ വിഭാഗം 2021 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ 2019 അഡ്മിഷൻ റെഗുലർ 2017, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ് /സപ്ലിമെന്‍ററി പരീക്ഷ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 23 വരെ അപേക്ഷിക്കാം. 2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റേഗ്രറ്റഡ്) (റെഗുലർ സപ്ലിമെന്‍ററി -2015 സ്കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 29 വരെ അപേക്ഷിക്കാം. 2020 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദം റെഗുലർ കോഴ്സുകളുടെ സ്പെഷൽ പരീക്ഷ ഫലം സ്റ്റുഡൻസ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്തു. സൂക്ഷ്മപരിശോധനക്കുള്ള അവസാന തീയതി ഏപ്രിൽ 21. പ്രോജക്ട്/ ഡിസർട്ടേഷൻ/വൈവവോസി വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് (2019 അഡ്മിഷൻ റെഗുലർ 2017, 2018 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ വൈവ വോസി ഏപ്രിൽ 25, 26, 27, 28, 29, 30 തീയതികളിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം കാര്യവട്ടം സെന്‍ററിൽ നടത്തും. വിദ്യാർഥികൾ ഡെസർട്ടേഷന്‍റെ രണ്ടു കോപ്പിയും ഹാൾ ടിക്കറ്റുമായി രാവിലെ 9.30ന് ഹാജരാകണം. 2022 ഏപ്രിൽ ഒന്നിന് ആരംഭിച്ച ആറാം സെമസ്റ്റർ സി.ബി.സി.എസ്/ സി.ആർ ബി.എ/ ബി.എസ്സി/ ബി.കോം പരീക്ഷയുടെ പ്രോജക്ട്/ ഡിസർട്ടേഷൻ മേയ് അഞ്ചിനകം കോളജുകളിൽ സമർപ്പിക്കണം. വൈവവോസി പരീക്ഷകൾ േമയ് 10 മുതൽ 13 വരെ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.