പല്ലാരിമംഗലം പഞ്ചായത്തിൽ ഓപറേഷൻ വാഹിനിക്ക്​ തുടക്കം

പല്ലാരിമംഗലം: കാലവർഷം എത്തുംമുമ്പേ തോടുകളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എക്കൽ, പ്ലാസ്റ്റിക് മാലിന്യം, ചപ്പുചവറുകൾ എന്നിവ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന ഓപറേഷൻ വാഹിനിക്ക്​ പല്ലാരിമംഗലം പഞ്ചായത്ത് 12ാം വാർഡിൽ തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ്​ നടപ്പാക്കുന്നത്​. 12ാം വാർഡിൽ ചെമ്പഴ തോട്ടിൽ വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി ജോയന്‍റ്​ കൺവീനർ എൽദോസ് ലോമി അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഓവർസിയർ ലിജുനു അഷറഫ്, തൊഴിലുറപ്പ് മേറ്റ് ഷാജിത സാദിഖ്, ആശ വർക്കർ മേരി ഏലിയാസ്, കെ.എസ്. ഷെഫിൻ, കെ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.