അലക്കുയന്ത്രത്തിൽ കയറിയ മൂർഖനെ പിടികൂടി

കോതമംഗലം: അലക്കുയന്ത്രത്തിന്‍റെ അകത്തുകയറിയ മൂർഖൻ പാമ്പിനെ പിടികൂടി. തലക്കോട് വെള്ളാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ അലക്കുയന്ത്രത്തിന്റെ അകത്താണ്​ പാമ്പ്​ കയറിയത്​. മുറ്റത്തുനിന്ന്​ യന്ത്രത്തിന്റെ അടിയിലേക്ക് കയറിയ പാമ്പിനെ കണ്ട് വീട്ടമ്മ തടിക്കുളം സെക്​ഷൻ ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ നൂറുൽഹസനും സി.കെ. വർഗീസും സ്ഥലത്തെത്തി യന്ത്രം അഴിച്ചുമാറ്റി മുറ്റത്തുവെച്ച് അടിഭാഗത്ത് കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി വനത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.