കാട്ടാന ആക്രമണത്തിൽ കാർഷികവിളകൾ നശിച്ചു

കോതമംഗലം: വടാട്ടുപാറയിൽ ശനിയാഴ്ച പുലർച്ച വീണ്ടും കാട്ടാന ആക്രമണം. കാർഷിക വിളകൾ നശിപ്പിച്ചു. വടാട്ടുപാറ റോക്ക് ജങ്​ഷനിൽ വാഴക്കുളം ചാക്കോച്ചന്റെ പുരയിടത്തിനോട് ചേർന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാന നശിപ്പിച്ചത്. അരയേക്കറോളം കൃഷിയിടത്തിലെ വാഴ, കപ്പ, ചേന തുടങ്ങിയവയാണ് വെളുപ്പിനെത്തിയ കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടമായി ആനകൾ ഈ ഭാഗത്ത് എത്തിയിരുന്നെങ്കിലും ഒറ്റക്കുവന്ന കാട്ടാനയാണ് കൃഷികൾ നശിപ്പിച്ചത്. വന്യമൃഗശല്യത്തിന് എത്രയുംവേഗം പരിഹാരം കാണണമെന്ന് ചാക്കോച്ചൻ ആവശ്യപ്പെട്ടു. EM KMGM 6 Ana കാട്ടാന നശിപ്പിച്ച കൃഷിയിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.