പൈപ്പ് പൊട്ടിയിട്ട്​ ദിവസങ്ങൾ; നന്നാക്കാൻ നടപടിയില്ല

കിഴക്കമ്പലം: ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുമ്പോഴും നന്നാക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. പുക്കാട്ടുപടി-ചെമ്പറക്കി റോഡില്‍ മലയിടംതുരുത്ത് മുസ്​ലിം പള്ളിക്ക് മുന്നിലാണ് കുടിവെള്ളം പാഴാകുന്നത്. പലപ്രാവശ്യം വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാസങ്ങള്‍ക്കുമുമ്പ് ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡില്‍ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നത് റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയി വലിയ ഗര്‍ത്തം രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് വാഹനങ്ങൾക്ക്​ ഭീഷണിയാകും. ഇവിടെ റോഡ് വളവായതിനാല്‍ തുടര്‍ച്ചയായി അപകടം ഉണ്ടാകുന്ന പ്രദേശമാണ്. പടം. മലയിടംതുരുത്ത് മുസ്​ലിം പള്ളിക്ക് സമീപം പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നു (ea+em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.