അംബേദ്കര്‍ അനാദരവിനെതിരെ പ്രതിഷേധ കൂട്ടായ്മ

പെരുമ്പാവൂര്‍: പട്ടികജാതിയിൽപെട്ട മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഡോ. അംബേദ്ക്കറുടെ പേരില്‍ നല്‍കിയിരുന്ന അവാര്‍ഡ് നിര്‍ത്തിയതിനെതിരെ കേരള നവോഥാന കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മയും അംബേദ്കര്‍ അനുസ്മരണവും നടത്തി. ചെയര്‍മാന്‍ കെ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സന്തോഷ് വര്‍ഗീസ്, സാംബവ മഹാസഭ സംസ്ഥാന സമിതി അംഗം സുരേഷ് ബാബു, ശിവന്‍ കദളി, രതി രാജു, പി.പി. ചന്തു, നിധിന്‍ നിലവെട്ടത്ത് എന്നിവര്‍ സംസാരിച്ചു. പെരുമ്പാവൂര്‍: കൈരളി പുലയര്‍ മഹാസഭ പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ എ.ടി. ശിവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ പി.കെ. ശിവറാം അധ്യക്ഷത വഹിച്ചു. നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായവും മെംബര്‍ഷിപ് വിതരണവും സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രമേശന്‍ നിര്‍വഹിച്ചു. പെരുമ്പാവൂര്‍ രാധാകൃഷ്ണന്‍, നിഷാദ്, എ. ഷാജു, പി.കെ. സുപ്രന്‍, പി.സി. രഘു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.