അവധിക്കാല ക്യാമ്പ് നടത്തി

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ 14ാം വാർഡിൽ (മാവേലിപുരം) വിദ്യാർഥികൾക്കായി 'പിള്ളേർസെറ്റ് 2022' . മാവേലിപുരം റെസിഡന്‍റ്​സ്​ അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് ശിശുരോഗ വിദഗ്​ധ ഡോ. മേഴ്സി ടോംസൺ ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ എം.സി. ദിലീപ്കുമാർ മുഖ്യാതിഥിയായി. റേഡിയോ ജോക്കി ശരത് ക്ലാസുകൾ നയിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപിള്ളി, കൗൺസിലർ സി.സി. വിജു, എ.ഡി.എസ് അധ്യക്ഷ ശോഭി രാമചന്ദ്രൻ, രാജേശ്വരി ജയദേവൻ, ശ്രീജ ദിനേശ്, ഷാനവാസ്, സിന്‍റോ ജോയ്, ഷാൽവി ചിറക്കപ്പടി, ജിപ്സൺ ജോളി, സൈസൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ ഉണ്ണി കാക്കനാടി‍ൻെറ നേതൃത്വത്തിലായിരുന്നു ക്യാമ്പ് നടത്തിയത്. ഫോട്ടോ: 'പിള്ളേർസെറ്റ് 2022' അവധിക്കാല ക്യാമ്പ് ശിശുരോഗ വിദഗ്​ധ ഡോ. മേഴ്സി ടോംസൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.