കൊച്ചി: കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെങ്കിലും കെ.വി. മോഹനകൃഷ്ണന് ഗുരുവായൂർ ദേവസ്വം മാനേജിങ് മാനേജിങ് കമ്മിറ്റി അംഗമായി തുടരാമെന്ന് ഹൈകോടതി. അംഗത്തിന്റെ കാലാവധി പൂർത്തിയാകാത്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. കമ്മിറ്റി അംഗമായി തുടരുന്നത് ചോദ്യംചെയ്ത് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.വി. വിജയൻ നൽകിയ ഹരജി കോടതി തള്ളി. കമ്മിറ്റിയിലേക്ക് സർക്കാറിന് നിർദേശിക്കാവുന്ന അഞ്ചംഗങ്ങളിൽ നാലുപേരെ 2020 ജനുവരി 23ന് നോമിനേറ്റ് ചെയ്തിരുന്നു. രണ്ടുവർഷമാണ് കമ്മിറ്റിയുടെ കാലാവധി. അഞ്ചാമത്തെ അംഗമായി മോഹനകൃഷ്‌ണനെ 2020 നവംബർ ആറിനാണ് നോമിനേറ്റ് ചെയ്തത്. കമ്മിറ്റിയുടെ കാലാവധി 2022 ജനുവരി 23ന് കഴിഞ്ഞതിനാൽ മോഹനകൃഷ്‌ണന്റെ നിയമനകാലാവധിയും കഴിഞ്ഞെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാൽ, കമ്മിറ്റിയുടെ കാലാവധിയല്ല, അംഗത്തിന്റെ കാലാവധിയാണ് പരിഗണിക്കേണ്ടതെന്ന സർക്കാറിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും വാദം ഡിവിഷൻ ബെഞ്ച് ശരിവെച്ചു. നവംബർ ആറുവരെ മോഹനകൃഷ്ണന് തുടരാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.