മട്ടാഞ്ചേരി: ഭൂമി തരംമാറ്റലിൽ അതിവേഗ തീർപ്പ് കൽപിക്കുന്നതിന് ആവശ്യമായ ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ ഇത് പരിഹരിക്കുന്നതിൻെറ ഭാഗമായി ക്ലർക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള ഉദ്യോഗാർഥികളുടെ പരീക്ഷ നടത്തും. ഈ പരീക്ഷ നടത്തിപ്പിൻെറ ചുമതലയാകട്ടെ റവന്യൂ ജീവനക്കാർക്കുമാണ്. സാധാരണ അധ്യാപകരാണ് ഇത്തരം ജോലികൾ ചെയ്യുന്നതെന്നിരിക്കെ ഇതും റവന്യൂ ജീവനക്കാരെത്തന്നെ ഏൽപിച്ചിരിക്കുകയാണ് അധികൃതർ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള പരീക്ഷയാണ് ജില്ലയിൽ കളമശ്ശേരി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ശനിയാഴ്ച നടക്കുന്നത്. രാവിലെ പത്തുമുതൽ പതിനൊന്നര വരെ നടക്കുന്ന പരീക്ഷയിൽ 2500 ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടിന് പരീക്ഷ നടത്തിപ്പിനായി നിശ്ചയിക്കപ്പെട്ട റവന്യൂ ജീവനക്കാർ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. 152 പേർക്കാണ് ജില്ലയിൽ നിയമനം. ആറുമാസത്തേക്കാണ് താൽക്കാലിക നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.