സ്വർണവുമായി പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത്​ നടത്തിയ രണ്ടുപേർ പിടിയിലായി. വില്ലാപ്പള്ളി സ്വദേശി അഷ്ക്ർ, വെളിയം പൂയപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ള എന്നിവരെയാണ് പിടികൂടിയത്. അബൂദബിയിൽനിന്ന്​ വന്ന അഷ്കറിൽനിന്ന്​ 1292 ഗ്രാമും ദുബൈയിൽനിന്ന്​ വന്ന രാധാകൃഷ്ണ പിള്ളയിൽനിന്ന്​ 1127 ഗ്രാമും സ്വർണമാണ് പിടിച്ചെടുത്തത്. ഇരുവരും മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടുവരുമെന്ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് കസ്റ്റംസ് പ്രിവൻറിവ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.