സഞ്ജിത് വധം: സി.ബി.ഐ അന്വേഷണ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: പാലക്കാട് മമ്പുറത്തെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ഭാര്യ അർഷിക നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരിയുടെയും സർക്കാറിന്‍റെയും വാദം പൂർത്തിയായതിനെത്തുടർന്നാണ്​ ജസ്റ്റിസ്​ കെ. ഹരിപാൽ വിധി പറയാൻ മാറ്റിയത്​. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ 2021 നവംബർ 15നാണ് ഒരു സംഘം സഞ്ജിത്തിനെ ആക്രമിച്ച്​ കൊലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.