ബൈക്കപകടം: ചികിത്സയിലിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു തൃക്കുന്നപ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് ഇലമ്പടത്ത് ഗോവിന്ദൻ-രമാഭായ് ദമ്പതികളുടെ മകൻ അരുൺകുമാറാണ് (കണ്ണൻ -41) മരിച്ചത്. മഹാദേവികാട് 1857ാം നമ്പർ ബാങ്കിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11ഓടെ തൃക്കുന്നപ്പുഴ പല്ലനക്ക് സമീപമാണ് അപകടം. അരുൺകുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അരുൺകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. കാർത്തികപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും 951ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം മാനേജിങ് കമ്മിറ്റി അംഗവുമാണ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മിൻഷ. മക്കൾ: കാശിനാഥൻ, കാളിദാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.