പള്ളിക്കര: രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത റിഫൈനറി തൊഴിലാളികളുടെ 16 ദിവസത്തെ ശമ്പളം പിടിക്കാനുള്ള ബി.പി.സി.എൽ മാനേജ്മെന്‍റിൻെറ നീക്കത്തിൽ പ്രതിഷേധിച്ച് അമ്പലമുകൾ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പോൾസൺ പീറ്ററിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി ജില്ലസെക്രട്ടറി ഷൈജു ചേളന്തറ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ജോൺ ഫെർണാണ്ടസ്, എം. വൈകുരിയച്ചൻ, സിന്ധു സത്യൻ, ടി. കെ. സന്തോഷ് കുമാർ, എം.ജി. അജി, എം.വി. വേണു എന്നിവർ സംസാരിച്ചു. പടം. ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ അമ്പലമുകളിൽ നടത്തിയ പ്രതിഷേധം (em palli 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.