കാലടി: സമാന്തരപാലത്തിൻെറ നിർമാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി സാമൂഹികാഘാത പഠനം നടത്താനായി കളമശ്ശേരി കേന്ദ്രമായ രാജഗിരി ഔട്ട്‌റീച്ചിനെ ചുമതലപ്പെടുത്തിയതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചിട്ടുള്ള നടപടിക്രമത്തിൻെറ ഭാഗമായാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. കാലടി സമാന്തരപാലത്തിൻെറയും അപ്രോച്ച് റോഡിൻെറയും നിർമാണത്തിനായി കാലടി-ഒക്കല്‍ പഞ്ചായത്തുകളിലായി 30 സെന്‍റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഭൂമിയുടെ ലഭ്യത ഉറപ്പായ സാഹചര്യത്തില്‍ എത്രയും വേഗം ടെൻഡര്‍ നടപടികളും ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.