ചരമം രമേശന്‍

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കരൂർ പുത്തൻപറമ്പിൽ പരേതനായ പത്മനാഭന്‍റെ മകൻ രമേശനാണ്​ (61) മരിച്ചത്. അയ്യൻകോയിക്കൽ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. കുഴഞ്ഞുവീണതിനെത്തുടർന്ന് വള്ളം കരക്കടുപ്പിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: വനജ. മക്കൾ: രഞ്ജിത്, രമേഷ്, റെജിമോൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.