ആലുവ: ജില്ല ആശുപത്രിയിൽ ജനറൽ ലേബർ റൂം പ്രവർത്തനം പുനരാരംഭിക്കുന്നു. കോവിഡ് ഗർഭിണികൾക്കുവേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ലേബർ റൂമാണ് താൽക്കാലികമായി ജനറൽ ലേബർ റൂമായി ഉപയോഗിക്കാൻ തയാറാക്കുന്നത്. കോവിഡ് ബ്ലോക്ക് പ്രവർത്തനം അവസാനിപ്പിച്ചതിനെത്തുടർന്നാണ് ഇവിടെ കോവിഡിതര പ്രസവങ്ങൾക്ക് ലേബർ റൂം പ്രവർത്തനം പുനരാരംഭിക്കുന്നത്. കോവിഡ് തീവ്രവ്യാപന കാലയളവിൽ സർജിക്കൽ വാർഡും സ്ത്രീകളുടെയും കുട്ടികളുടെയും വാർഡും ജില്ല ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം ജില്ലതല കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററായി പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് ഈ ബ്ലോക്കിൽ കോവിഡ് ബാധിതർക്ക് ഐ.സി.യു സംവിധാനമൊരുങ്ങി. ബ്ലോക്കിലെ മുകൾ നിലയിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് ലേബർ റൂം, പ്രസവ വാർഡ് എന്നിവ സജ്ജമാക്കിയിരുന്നു. ഈ സംവിധാനം ഇനി കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ പ്രസവമുറിയും പ്രസവ വാർഡുമായി പ്രവർത്തിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.