കോതമംഗലം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിത പദവി പഠന സർവേയുടെ ഭാഗമായി ഫോക്കസ് ഗ്രൂപ് ചർച്ച നടത്തി. വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ സലീം അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.പി. മുഹമ്മദ് മോഡറേറ്ററായിരുന്നു. കെ.ജി.ഒ.എ മുൻ ജില്ല പ്രസിഡന്‍റ് പി.എം. പരീത് ആമുഖ പ്രഭാഷണം നടത്തി, വാർഡ് മെംബർമാരായ കെ.എം. അബ്ദുൽ കരീം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നസിയ ഷമീർ, എ.എ. രമണൻ, പി.വി. ആശ, കെ.വി. സുധീർ, കെ.ആർ. ദീപ, പി.എൻ. സജി, എം.എം. ഷംസുദ്ദീൻ, ഷറീഫ റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.