മട്ടാഞ്ചേരി: ബുധനാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ . വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഫോർട്ട്കൊച്ചി വെളി, ചുള്ളിക്കൽ, മരക്കടവ്, സെന്റ് ജോൺ പാട്ടം, ആണ്ടി ആചാരി ക്ഷേത്രത്തിനു സമീപം എന്നീ മേഖലകളിലാണ് മരങ്ങൾ വീണത്. ഫോർട്ട്കൊച്ചി വെളി ജങ്ഷനിൽ പള്ളത്ത് രാമൻ കേന്ദ്രത്തിന് മുൻഭാഗത്തെ റോഡിൽ സമീപത്തെ വീട്ടുവളപ്പിൽ നിന്ന തെങ്ങ് പോസ്റ്റിലേക്ക് ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ പൊട്ടി. റോഡിലൂടെ പോകുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ പോസ്റ്റിനടിയിൽപെട്ടു. റോഡിൽ കിടക്കുകയായിരുന്ന ഓട്ടോക്ക് മുകളിൽ തേങ്ങകൾ വീണു. മാന്ത്ര ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരുകയായിരുന്ന ബൈക്കിന് മുകളിലേക്ക് പോസ്റ്റ് ഒടിഞ്ഞ് വീണെങ്കിലും യാത്രക്കാർ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പള്ളത്ത് രാമൻ കേന്ദ്രത്തിന് മുന്നിലെ പോസ്റ്റ് ഇരുചക്ര വാഹനത്തിന് മുകളിലേക്ക് വീണ് യാത്രക്കാരിയായ മുല്ലവളപ്പ് സ്വദേശിനി അയ്യമ്മാൾക്ക് കാൽമുട്ടിന് പരിക്കേറ്റു. വാഹനം തകർന്നു. അഗ്നിരക്ഷാ സേനയെത്തി വൃക്ഷങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പശ്ചിമകൊച്ചിയിൽ പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ചിത്രം: ഫോർട്ട്കൊച്ചി വെളിയിൽ വൈദ്യുതി പോസ്റ്റും മരവും റോഡിലേക്ക് വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.