കൃഷി ഓഫിസറെ സസ്പെൻഡ്​ ചെയ്തു

മൂവാറ്റുപുഴ: മഞ്ഞള്ളൂർ തെക്കുംമല പാടശേഖരം നികത്തുന്നതിന്​ ശിപാർശ ചെയ്യുന്ന റിപ്പോർട്ടുകൾ നൽകിയ . മഞ്ഞള്ളൂർ കൃഷി ഓഫിസറായിരുന്ന രാഹുൽ കൃഷ്ണയെയാണ് കൃഷിവകുപ്പ് അഡീഷനൽ സെക്രട്ടറി സസ്പെൻഡ്​ ചെയ്തത്. നികത്തുന്നതിനുവേണ്ട റിപ്പോർട്ട്​ നൽകിയതിനുപുറമെ പാടശേഖരം നികത്തുന്നത്​ തടയുന്നതിനുവേണ്ട നിർദേശങ്ങൾ നടപ്പാക്കാൻ വിമുഖത കാണിക്കുകയും ചെയ്തു. 2015വരെ നെൽകൃഷി ചെയ്തുവന്ന മഞ്ഞള്ളൂർ തെക്കുംമല പാടശേഖരം നികത്തുന്നതിനു മഞ്ഞള്ളൂർ കൃഷി ഓഫിസറായിരുന്ന രാഹുൽ കൃഷ്ണൻ ശിപാർശ ചെയ്തെന്ന എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ബന്ധപ്പെട്ട കൃഷി ഓഫിസർമാർ സ്ഥലം പരിശോധിച്ച്, നെൽ കൃഷിക്ക്​ ഉപയുക്തമാണോ എന്നും ഡാറ്റാ ബാങ്കിൽ ഉൾപ്പെടേണ്ട ഭൂമി ആണോ എന്നും പരിശോധിച്ചശേഷം മാത്രമേ റവന്യൂ ഡിവിഷനൽ ഓഫിസർക്ക് റിപ്പോർട്ട് നൽകേണ്ടതുള്ളൂ. എന്നാൽ, രാഹുൽ കൃഷ്ണ സ്ഥലപരിശോധന നടത്താതെ റിപ്പോർട്ട് സമർപ്പിച്ചത് ഗുരുതര കൃത്യവിലോപമായി ചൂണ്ടിക്കാട്ടിയാണ്​ സസ്പെൻഷൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.