മൂവാറ്റുപുഴ: തെക്കുംമല പാടശേഖരം കരഭൂമിയാക്കി രേഖകൾ സൃഷ്ടിച്ച് നികത്തുന്നതിന് അനുമതി നൽകാൻ കൂട്ടുനിന്ന മുൻ കൃഷി ഓഫിസർക്കെതിരെ നടപടിയെടുക്കണമെന്നും പാടശേഖരത്തിൽ ഇട്ട മണ്ണ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദിന് എൽ.ഡി.എഫ് നേതാക്കൾ പരാതി നൽകി. വാഴക്കുളത്തിനുസമീപം തെക്കുംമല പാടശേഖരം നികത്തുന്നതിനെതിരെ ഉയർന്ന പരാതികളെത്തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം കലക്ടർ ജാഫർ മാലിക്കും ആർ.ഡി.ഒയും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പാടം നികത്തിയതെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതേതുടർന്നാണ് എൽ.ആർ ഡെപ്യൂട്ടി കലക്ടർ, മുൻ കൃഷി ഓഫിസർ, മുൻ വില്ലേജ് ഓഫിസർ എന്നിവർക്കെതിരെ പരാതി നൽകിയത്. പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന പാടശേഖരങ്ങൾ ഡേറ്റ ബാങ്കിൽ കൃത്രിമം കാട്ടി നികത്തുന്നതിന് ഉദ്യോഗസ്ഥർ പിന്തുണ നൽകുന്നതായി ആരോപിച്ച് എൽ.ഡി.എഫ് മഞ്ഞള്ളൂർ പഞ്ചായത്ത് കൺവീനർ ഇ.കെ. സുരേഷിന്‍റെ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് ഹൈകോടതി സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.