അങ്കമാലി: നായത്തോട് കവരപ്പറമ്പ് ഭാഗത്ത് പന്നികുഴിച്ചാൽ പാടശേഖരം മണ്ണടിച്ച് നികത്തി വശങ്ങൾ ഭിത്തികെട്ടി തിരിക്കുന്നതായി പരാതി. പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് കൃഷി ഓഫിസറും വില്ലേജ് ഓഫിസറും സ്ഥലം സന്ദർശിച്ച് നികത്തൽ നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അതൊന്നും വകവെക്കാതെ ഭിത്തികെട്ടൽ തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിയിടം നികത്തലും അനധികൃത നിർമാണവും നിർത്തിവെക്കാത്തപക്ഷം റവന്യൂ അധികാരികൾ കർശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് കെ.എസ്. കെ.ടി.യു അങ്കമാലി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. മാർട്ടിനും സെക്രട്ടറി പി.എ. അനീഷും മുന്നറിയിപ്പ് നൽകി. ER ANKA I NIKATHAL കൃഷി, വില്ലേജ് അധികൃതരുടെ സ്റ്റോപ് മെമ്മോ ലംഘിച്ച് അങ്കമാലി കവരപ്പറമ്പ് നായത്തോട് ഭാഗത്ത് മണ്ണടിച്ച് ഭിത്തി കെട്ടിത്തിരിച്ച പന്നികുഴിച്ചാൽ പാടശേഖരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.