പോസ്റ്റ്​ ഓഫിസിനുമുന്നിൽ ധർണ

കോതമംഗലം: ഇന്ധന, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോതമംഗലം പോസ്​റ്റ്​ ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്‍റ്​ എം.യു. അഷറഫ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.പി.എസ്. ബാലൻ, സമിതി സെക്രട്ടറി കെ.എ. നൗഷാദ്, കെ.എം. ഇബ്രാഹിം, കെ.എ. കുര്യാക്കോസ്, പി.എച്ച്. ഷിയാസ്, ജോഷി അറക്കൽ, എം.ബി. യൂസുഫ്, എ.ബി. ശിവൻ, പി.എസ്. രാജു എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പോത്താനിക്കാട് ബി.എസ്.എൻ.എൽ ഓഫിസ്​ ധർണ സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി റാജി വിജയൻ, ട്രഷറർ റീന ജയിംസ് എന്നിവർ സംസാരിച്ചു. EM KMGM 1 Price വിലവർധനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോതമംഗലം പോസ്റ്റ്​ ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.