കലാ കൂട്ടായ്മ ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്തു

കോതമംഗലം: സമസ്ത മേഖലയിലെ കലാകാരന്മാരെ കോർത്തിണക്കി കോതമംഗലത്ത് രൂപവത്​കരിച്ച കലാ കൂട്ടായ്മയുടെ ഓഫിസ് മന്ദിരത്തിന്‍റെ ഉദ്​ഘാടനം ഡോ. ആർ.എൽ.വി രാമകൃഷ്ണൻ നിർവഹിച്ചു. സാംസ്കാരിക സമ്മേളനം ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാ കൂട്ടായ്മ ചെയർമാൻ നജീബ് ബോണിയോ അധ്യക്ഷത വഹിച്ചു. കവി ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. സിനിമ താരം പ്രശാന്ത് കാഞ്ഞിരമറ്റം മുഖ്യാതിഥിയായി. ഓൾ ഇന്ത്യ ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സാബു ചെറിയാനെ എം.എൽ.എ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, അജിത് മേലേരി, നൗഷാദ് മണിമല, സംവിധായകൻ രുദ്രൻ, ഷാജി നെല്ലിക്കുഴി എന്നിവർ സംസാരിച്ചു. ബാലു കോതമംഗലം, പ്രഭാകരൻ നാട്യപ്രഭ, സുകു നങ്ങേലിപ്പടി, ലത വർമ, സിറാജ് കോതമംഗലം എന്നിവർ നേതൃത്വം നൽകി. EM KMGM 2 Kala കോതമംഗലം കലാ കൂട്ടായ്മ സാംസ്കാരിക സമ്മേളനം ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.