കിഴക്കേക്കരയിലും പായിപ്രയിലും വൻ നാശം

മൂവാറ്റുപുഴ: വേനൽ മഴ നാശം വിതച്ചു. ബുധനാഴ്ച വൈകീട്ട് പെയ്ത മഴക്കൊപ്പം വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി രണ്ടു വീടിന്​ കേടുപാട്​ സംഭവിച്ചു. മൂവാറ്റുപുഴ കിഴക്കേക്കരയിലും പായിപ്രയിലുമാണ് വീടിനു മുകളിലേക്ക്​ മരങ്ങൾ വീണത്. ലൈനിൽ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. ശക്തമായ കാറ്റിൽ മൂവാറ്റുപുഴ കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിനു സമീപം താമസിക്കുന്ന കോട്ടമുറിക്കൽ മനോജിന്റ വീടിനു മുകളിലേക്ക്​ തെങ്ങ് കടപുഴകുകയും കേടുപാട്​ സംഭവിക്കുകയും ചെയ്തു. ക്യാറ്റ്-കംബൈൻഡ് ആക്ഷൻ ടീമിനെ വിവരം അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെത്തി മരം വെട്ടിമാറ്റി. ചിത്രം. കെ.വി. മനോജിന്‍റെ വീടിനു മുകളിലേക്ക്​ തെങ്ങ് കടപുഴകിയ നിലയിൽ Em Mvpa 4 house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.