കൊച്ചി: ബൈസൻറൻ ഫുട്ബാൾ ക്ലബിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ പരിശീലനം നടത്തും. ബേസിക് ഫുട്ബാൾ, അഡ്വാൻസഡ് സ്കിൽസ് എന്നീ വിഭാഗങ്ങളിലായി ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ എട്ട് മുതൽ 18വരെ പ്രായമുള്ളവർക്കായിരിക്കും പരിശീലനം. കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെന്‍റർ, കോലഞ്ചേരി പ്ലേ സോൺ, മുളന്തുരുത്തി യുനൈറ്റഡ് സോക്കർ ടർഫ് എന്നിവിടങ്ങളിൽ 11ന് ആരംഭിക്കുന്ന ക്യാമ്പ് മേയ് 28ന് സമാപിക്കും. തെരഞ്ഞെടുക്കുന്ന താരങ്ങൾക്ക് അടുത്ത സീസണിൽ ജൂനിയർ ടീമിൽ അവസരം ലഭിക്കും. വിവരങ്ങൾക്ക്: 9847129794.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.