മീൻ പിടിക്കുന്നതിനിടെ എട്ട്​ വയസ്സുകാരൻ പടുതക്കുളത്തിൽ വീണ് മരിച്ചു

കട്ടപ്പന: പിതാവിന്‍റെ പണിസ്ഥലത്തെത്തിയ എട്ട്​ വയസ്സുകാരൻ മീൻ പിടിക്കുന്നതിനിടെ പടുതക്കുളത്തിൽ വീണ് മരിച്ചു. കട്ടപ്പന മേട്ടുകുഴി 66 എസ്റ്റേറ്റ്​ വാഴക്കൽ സൂര്യന്റെ മകൻ പ്രശാന്താണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സൂര്യൻ മേട്ടുകുഴിയിലെ സ്വകാര്യ എസ്റ്റേറ്റിൽ രണ്ടുദിവസമായി ജോലിയിലായിരുന്നു. ബുധനാഴ്ച പിതാവിനൊപ്പം മകനും പണിസ്ഥലത്തെത്തി. സമീപത്തെ പടുതക്കുളത്തിൽ ചൂണ്ടയിട്ട്​ മീൻ പിടിക്കുന്നതിനിടെ പ്രശാന്ത്​ കുളത്തിൽ വീഴുകയായിരുന്നു. മകനെ കാണാതെ പിതാവ് അന്വേഷിച്ച്​ എത്തുമ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. കട്ടപ്പന അഗ്​നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവരെത്തും മുമ്പ്​ സമീപവാസികൾ പ്രശാന്തിനെ പുറത്തെടുത്തു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. കട്ടപ്പന സെന്റ് ജോർജ് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്​. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: മുനിയമ്മ, സഹോദരങ്ങൾ: പ്രിയങ്ക, പ്രിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.