മീൻ പിടിക്കുന്നതിനിടെ ഡാമിൽ വീണ്​ മരിച്ചു

tdd mltm ഷിബു മൂലമറ്റം: മീൻ പിടിക്കുന്നതിനിടെ യുവാവ് ഡാമിൽ വീണ് മരിച്ചു. കുളമാവ് കുന്നുംപുറത്ത് ഷിബുവാണ്​ (44) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട്​ മീൻ പിടിക്കാൻ പോയ ഷിബുവിന്‍റെ മൃതദേഹം ബുധനാഴ്ച രാവിലെ കുളമാവ്​ ഡാമിൽ കണ്ടെത്തുകയായിരുന്നു. മീൻ വല ദേഹത്ത് കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഷിബു ഒറ്റക്കാണ് കുളമാവിൽ താമസിക്കുന്നത്. ഭാര്യയും മക്കളും തിരുവനന്തപുരത്താണ്. മൂലമറ്റത്തുനിന്ന്​ അഗ്​നിരക്ഷാ സേന സ്ഥലത്തെത്തി. തൊടുപുഴ സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സരിത. മക്കൾ: സോന, സ്നേഹ, സീനാസ്. മരുമകൻ: മിധുൻ കൃഷ്ണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.