പ്രാക്ടിക്കൽ പരീക്ഷ തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസ വിഭാഗം മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി ഡിഗ്രി പരീക്ഷയുടെ (2020 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി) പ്രാക്ടിക്കൽ പരീക്ഷ (LISB 47 ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ) കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ. പരീക്ഷ ഫീസ് ഏപ്രിലിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ (െറഗുലർ) (2020 സ്കീം- 2020 അഡ്മിഷൻ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ ഏപ്രിൽ 12 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 18 വരെയും 400 പിഴയോടെ ഏപ്രിൽ 20 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. പരീക്ഷ ഫലം 2021 നവംബറിൽ നടത്തിയ ബി.എസ്സി ആന്വൽ സ്കീം (പാർട്ട് I, II ഏപ്രിൽ 2021 സെഷൻ) സപ്ലിമെന്‍ററി പരീക്ഷഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 22 വരെ അപേക്ഷിക്കാം. 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (2019 സ്കീം) ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.