തിരുവല്ല: പരുമല പന്നായി പാലത്തിൽനിന്ന് പമ്പയാറ്റിലേക്ക് ചാടിയ അജ്ഞാതന്‍റെ മൃതദേഹം അഗ്നിരക്ഷാ സേന മുങ്ങിയെടുത്തു. 65 വയസ്സ് തോന്നിക്കും. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ പാലത്തിന്‍റെ മധ്യഭാഗത്തുനിന്ന് ഒരാൾ നദിയിലേക്ക് ചാടുന്നത് കണ്ട വാഹനയാത്രികൻ വിവരം തിരുവല്ല അഗ്നിരക്ഷാ സേനയെ അറിയിച്ചു. തുടർന്ന് നടന്ന തിരച്ചിലിൽ രാത്രി എട്ടോടെ പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തു. പുളിക്കീഴ് പൊലീസ് നേതൃത്വത്തിൽ മൃതദേഹം കോഴഞ്ചേരി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പുളിക്കീഴ് സ്റ്റേഷനിലോ 0469 2610149 നമ്പറിലോ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.