കാലടി: സ്‌കൗട്ടിങ്ങും ഗൈഡിങ്ങും കുട്ടികളില്‍ നേതൃഗുണവും ഐക്യവും രൂപപ്പെടുത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലടി ശ്രീശാരദ സൈനിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ സ്‌കൗട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികള്‍ക്കുള്ള രാജ്യപുരസ്കാര്‍ അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയത വളര്‍ത്താനും മുഖ്യധാരയിലേക്ക് യുവജനങ്ങളെ നയിക്കാനും മാനസികവും ആത്മീയവുമായ കരുത്ത് പകര്‍ന്ന് കുട്ടികളെ മികച്ച പൗരന്മാരായി രൂപപ്പെടുത്താനും ഇത് സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രദ്ധേയമായ സാമൂഹികപ്രവര്‍ത്തനം കാഴ്ചവെച്ച 21 സ്കൂളിലെ സ്‌കൗട്സ്, ഗൈഡ്സ് അംഗങ്ങള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. സംസ്ഥാന ചീഫ് കമീഷണര്‍ എം. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ ഭരത് അറോറ, ദേശീയ ഓര്‍ഗനൈസിങ് കമീഷണര്‍ കിഷോര്‍ സിങ് ചൗഹാന്‍, സംസ്ഥാന സെക്രട്ടറി എം. ജൗഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാലടി ശ്രീ ശാരദ സൈനിക് സ്കൂളില്‍ നടന്ന ഹിന്ദുസ്ഥാന്‍ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ അവാര്‍ഡ് വിതരണ ചടങ്ങിൻെറ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.