കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങളും അവസരസമത്വവും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സെല്‍ ബി പ്രവര്‍ത്തനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ (എസ്.ആർ.പി.സി) എല്ലാ കലക്ടറേറ്റ് പടിക്കലും സെക്രട്ടേറിയറ്റിന് മുന്നിലും രാപ്പകല്‍ സമരം നടത്തും. നാല്, അഞ്ച് തീയതികളിലായി നടക്കുന്ന സമരത്തില്‍ 41 ദലിത് സംഘടന പങ്കെടുക്കുമെന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ സുനില്‍ പെരിങ്ങല വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നാലിന് രാവിലെ 11ന് എറണാകുളം കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന സമരം തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ അജിത തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. ജില്ല ചെയര്‍മാന്‍ അജി ആനിക്കാട്, ജില്ല വൈസ് ചെയര്‍മാന്‍ കെ. വിദ്യാധരന്‍, ജില്ല ജനറല്‍ കണ്‍വീനര്‍ ഷിബു ആര്‍പ്പില്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.