കൊച്ചി: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സക്ക് ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. രണ്ട് കുട്ടികളുടെ ചികിത്സക്ക് ശേഖരിച്ച പണം വിനിയോഗിക്കുന്നത് സംബന്ധിച്ചത് അടക്കം വിഷയങ്ങളാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ പരിഗണിക്കുന്നത്. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. സഹായം ലഭിക്കാൻ ഇതുമായി ബന്ധപ്പെട്ട സർക്കാർ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ കോടതി ഇവരോട് നിർദേശിച്ചു. അപൂർവ രോഗം ബാധിച്ച രണ്ട് കുട്ടികളുടെ ചികിത്സക്ക് എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, എം. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ തുക സമാഹരിച്ചിരുന്നു. ഇതിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാൻ മരണപ്പെട്ടു. രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഈ തുക മറ്റ് കുട്ടികളുടെ ചികിത്സക്ക് ഉപയോഗപ്പെടുത്താനാവില്ലേയെന്ന് കോടതി തുടർന്ന് ആരാഞ്ഞിരുന്നു. ഈ തുകയിൽനിന്ന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമാനരോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.