സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതയജ്ഞം ആരംഭിക്കും -മന്ത്രി

പറവൂർ: അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരത യജ്ഞം ആരംഭിക്കുമെന്ന് മന്ത്രി കെ. രാജന്‍. പറവൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആദ്യത്തെ അഭയകേന്ദ്രമാണ് ഈ കെട്ടിടം. തുരുത്തിപ്പുറം ഗവ. എല്‍.പി സ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം നേടിയ പറവൂര്‍ സ്വദേശി കെ.ജി. സുശീലയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കലക്ടര്‍ ജാഫര്‍ മാലിക്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സിംന സന്തോഷ്, പഞ്ചായത്ത് പ്രസിഡന്‍റുമായ രശ്മി അനില്‍കുമാര്‍, ശാന്തിനി ഗോപകുമാര്‍, ദിവ്യ ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു തമ്പുരാട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.ജി. ശശി, പഞ്ചായത്ത് മെംബര്‍ ടി.കെ. ഷാരി എന്നിവർ സംസാരിച്ചു. പടം ER samsthanath durantha 1 പറവൂർ തുരുത്തിപ്പുറത്ത് നിർമിച്ച വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.