attn banglore അരൂർ: ബംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു. അരൂർ തെക്കേ കൊച്ചു പറമ്പിൽ വിനോദ് കുമാറിന്റെ മകൻ ആദിത്യനാണ് (13) മരിച്ചത്. ബംഗളൂരു വാഗ്ദേവി എസ്.ജി.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വിനോദിന്‍റെ മാതാവ് മീനാക്ഷിയമ്മയുടെ ചരമവാർഷിക ദിനാചരണത്തിന് ബംഗളൂരിൽനിന്ന് കാറിൽ അരൂരിലേക്ക് കുടുംബസമേതം വരുമ്പോൾ തൃശൂർ അങ്കമാലിയിൽ എത്തിയപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനോദ് കുമാർ ബംഗളൂരുവിലെ ഐ.ടി.എഫ് ഐ.ടി കമ്പനിയിലും മാതാവ് നിഷ ഐ.ബി.എമ്മിലും ജീവനക്കാരാണ്. അദ്വൈത് സഹോദരനാണ്. ചിത്രം ആദിത്യൻ (13)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.