പരിസ്ഥിതിപ്രശ്നം പറഞ്ഞ്​ വികസനം മുടക്കുന്നു -സജി​ ചെറിയാൻ

ആലപ്പുഴ: കേരളത്തിൽ പരിസ്ഥിതിപ്രശ്നം പറഞ്ഞ്​ വികസനം മുടക്കുകയാണെന്ന്​ മന്ത്രി സജി ചെറിയാൻ. മത്സ്യഫെഡിന്‍റെ വിദ്യാഭ്യാസപുരസ്കാരവിതരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കുകയാണ്​. മറ്റ്​ സ്ഥലങ്ങളിൽ 40 വർഷം മുമ്പ്​ അതിവേഗ റെയിൽവേയുണ്ട്​. വിദേശത്ത്​ വലിയ മാളുകളുടെ അകത്തുകൂടിയാണ്​ 400 കി. മീറ്റർ വേഗത്തിൽ​​ ട്രെയിനുകൾ ഓടുന്നത്​. അവിടെ ഒരു പ്രശ്നവുമില്ല. കേരളത്തിന്‍റെ ഭൂമിയുടെ അടിയിൽ നിറയെ വെള്ളമാണെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നുമാണ്​ പറയുന്നത്​.​ ലോകത്തെ ചെറിയരാജ്യങ്ങൾ വരെ ഇത്തരം പദ്ധതി നടപ്പാക്കി രക്ഷപ്പെട്ടു. നാലുവർഷം കഴിഞ്ഞാൽ കേരളത്തിലും വലിയ മാറ്റമുണ്ടാകും. ഇക്കാര്യത്തിൽ രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വലിയപിന്തുണ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. വികസനത്തിനായി ഇന്നു ചെയ്യേണ്ടത്​ ഇന്നുതന്നെ ചെയ്യണം. നാളത്തേക്ക്​ മാറ്റിവെക്കരുത്​. കുറച്ചുകൂടി കഴിഞ്ഞ്​ ആലോചിക്കാമെന്ന്​ പറയുന്നവർ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.