ഹിജാബ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം തെറ്റ് -ഡോ. ഫസല്‍ ഗഫൂര്‍

must ആലുവ: എം.ഇ.എസിന്‍റെ പ്രസിഡന്റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ. ഫസല്‍ ഗഫൂറിന്​ ​ജന്മനാടായ ആലുവയില്‍ പൗരസ്വീകരണം ഒരുക്കി. ഹിജാബ് വിഷയത്തില്‍ കർണാടക സര്‍ക്കാറിന്റെ തീരുമാനം തെറ്റാണെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. തല മറയ്​ക്കല്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ മുസ്​ലിംകളും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്​. എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കേണ്ടവര്‍ക്ക് ധരിക്കാം, ഹിജാബ് വേണ്ട എന്ന് കരുതുന്നവർക്ക്​ അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, മുഖംമൂടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ലിയാഖത്ത് അലിഖാൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ മുന്നേ നടക്കുന്ന നേതാവാണ് ഫസല്‍ ഗഫൂറെന്നും മുസ്​ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായി ഉന്നതിയിലെത്താന്‍ എം.ഇ.എസിന്റെ പ്രവര്‍ത്തനംകൊണ്ട് സാധ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട ടി.എം. സക്കീര്‍ ഹുസൈന്‍, എം.എം. അഷറഫ് എന്നിവരെയും ആദരിച്ചു. എംഎൽ.എമാരായ അന്‍വര്‍ സാദത്ത്, കെ.ജെ. മാക്‌സി, റോജി എം. ജോണ്‍, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, അഡ്വ. മാത്യു കുഴല്‍നാടന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍, എം.ഇ.എസ് സംസ്ഥാന ട്രഷറര്‍ കെ.കെ. കുഞ്ഞുമൊയ്തീന്‍, സംവിധായകന്‍ സിദ്ദീഖ്, എറണാകുളം മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.വി. രവി, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്​.ഇ. മുഹമ്മദ്​ ബാബു സേട്ട്, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട്, ഡോ. ജുനൈദ് റഹ്മാന്‍, പിന്നണി ഗായകന്‍ അഫ്‌സല്‍, കലാഭവന്‍ ഹനീഫ്, എം.ഇ.എസ് ജില്ല സെക്രട്ടറി ഇ.എം. നിസാര്‍, എ.എം. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ ER mes1 - ഡോ. ഫസല്‍ ഗഫൂറിന് ജന്മനാടായ ആലുവയില്‍ നല്‍കിയ പൗരസ്വീകരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു ER mes2- എം.ഇ.എസ്​ സംസ്ഥാന പ്രസിഡന്റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഡോ. ഫസല്‍ ഗഫൂറിന് ആലുവയില്‍ നല്‍കിയ പൗര സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.