കോളജ് അധ്യാപിക ഫ്ലാറ്റിൽനിന്ന് വീണ്​ മരിച്ചു

Attn coimbatore കാക്കനാട്: നാലാം നിലയിലെ ഫ്ലാറ്റിൽനിന്ന് വീണ്​ കോളജ് അധ്യാപികയായ യുവതി മരിച്ചു. വാഴക്കാല പൈപ്പ്​ ലൈൻ റോഡിനു സമീപം കെന്നഡിമുക്കിന് സമീപം ഫീനിക്സ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കിഷോറിന്‍റെ ഭാര്യ സ്മിത ആർ. നായരാണ്​ (42) മരിച്ചത്. കോയമ്പത്തൂരിലെ കോളജിൽ അധ്യാപകരായിരുന്നു ദമ്പതികൾ. കഴിഞ്ഞ ദിവസം പാലാരിവട്ടത്തെ കുടുംബവീട്ടിലായിരുന്ന സ്മിത വ്യാഴാഴ്ച രാവിലെ 6.45ഓടെയാണ് ഫ്ലാറ്റിലേക്ക് എത്തിയത്​. കാർ പാർക്ക് ചെയ്ത് നാലാം നിലയിലെ ഫ്ലാറ്റിലേക്ക് കയറിയ സ്മിത ബാൽക്കണിയിലെ നെറ്റ് അറുത്തുമാറ്റിയ ശേഷം ചാടുകയായിരുന്നെന്ന്​ പൊലീസ് വ്യക്തമാക്കി. പിതാവിന് സുഖമില്ലാതിരുന്നതിനാൽ ഭർത്താവ് കിഷോർ സ്ഥലത്തില്ലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകി. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നും മാനസിക ബുദ്ധിമുട്ടുകളാണ് മരണകാരണമെന്ന് കരുതുന്നതായും തൃക്കാക്കര പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.