പറവൂർ: കെ-റെയിൽ നിർമാണം ആരംഭിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനത്തെ ജനങ്ങൾ രണ്ട് തട്ടിലാകുന്ന സ്ഥിതി സംജാതമാകുമെന്ന് സാഹിത്യകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ. ആസാദ്. സ്വകാര്യവത്കരണത്തെ എതിർക്കുന്നവരാണ് ദേശീയപാത സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്നത്. ദേശീയപാത ഇരകളോടുള്ള സർക്കാർ വഞ്ചനക്കെതിരെ പറവൂരിലെ സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുന്നിൽ എൻ.എച്ച് സംയുക്ത സമരസമിതി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എച്ച് സംയുക്ത സമരസമിതി ചെയർമാൻ ഹാഷിം ചേന്ദാമ്പിള്ളി അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ, അഡ്വ. എ.ജെ. റിയാസ്, എം.പി. ബാബുരാജ്, രാജൻ ആന്‍റണി, പി.എ. അബ്ദുൽ ലത്തീഫ്, ജോയ് തോമസ്, സി.കെ. ശിവദാസൻ, ആരിഫ് മുഹമ്മദ്, ജ്യോതിവാസ് പറവൂർ, ഇ.ഡി. ഫ്രാൻസിസ്, അഷറഫ് വാഴക്കാല, പ്രഫ. കെ.എൻ. നാണപ്പൻ പിള്ള, അഡ്വ. എ.ജെ.ആർ. വർഗീസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.വി. സത്യൻ, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപ്പറമ്പിൽ, സി.വി. ബോസ് എന്നിവർ നേതൃത്വം നൽകി. ചിത്രം ER K-Rail 1 പറവൂരിലെ സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുന്നിൽ എൻ.എച്ച് സംയുക്ത സമരസമിതി നടത്തിയ ധർണ ഡോ. ആസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.