സി.പി.എം പാർട്ടി കോൺഗ്രസ്​: ചെ​​ങ്കൊടി വയലാറിൽനിന്ന്

ആലപ്പുഴ: കണ്ണൂരിൽ ​ഏപ്രിൽ ആറു​ മുതൽ പത്തുവരെ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്‍റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള ചെങ്കൊടി വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ വെള്ളിയാ​ഴ്ച കൊണ്ടുപോകും. രാവിലെ എട്ടിന്​ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പതാകജാഥ ക്യാപ്റ്റനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജിന് രക്തപതാക കൈമാറും. തുടർന്ന്​ അത്​ലറ്റുകൾ പതാക ഏറ്റുവാങ്ങി സമ്മേളനനഗറിലേക്ക്​ പ്രയാണം ആരംഭിക്കും. യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടട്ടേറിയറ്റ് അംഗം സജി ചെറിയാൻ അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗവും ജാഥ മാനേജറുമായ സി.ബി. ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി.എസ്​. സുജാത തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.