കാക്കനാട്: സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ ജില്ലയെ സമ്പൂർണ ഇ-വത്കരണ ജില്ലയായി മാറ്റുമെന്ന് മന്ത്രി കെ. രാജൻ. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 100ദിന കര്‍മപരിപാടിയുടെ ഭാഗമായി കാക്കനാട് കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. കലക്ടർ ജാഫർ മാലിക്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. ഇന്ദു, തൃക്കാക്കര മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കലക്ടറേറ്റിലെ നവീകരിച്ച കോൺഫറൻസ് ഹാൾ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. രാജീവ്, കലക്ടർ ജാഫർ മാലിക് തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.