കൊച്ചി: ആദ്യദിനത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ക്ലാസ്മുറിയിൽനിന്ന് ഇറങ്ങിയ വിദ്യാർഥികൾക്ക് സന്തോഷം. മലയാളം ഒന്നാം പേപ്പർ പരീക്ഷ എളുപ്പമായിരുന്നെന്നാണ് പൊതുവിലയിരുത്തൽ. ഓൺലൈൻ കൂടാതെ കൂടുതൽ റെഗുലർ ക്ലാസുകൾ ലഭിച്ചത് കുട്ടികൾക്ക് ഗുണകരമായി. ആലോചിച്ച് എഴുതാനുള്ള കുറച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതിന് കുറച്ച് സമയം ആവശ്യമായി വന്നത് മാറ്റിനിർത്തിയാൽ നന്നായി മാർക്ക് നേടാൻ കഴിയുന്ന ചോദ്യങ്ങളായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു. പരീക്ഷ അവസാനിക്കുന്നതിന് അര മണിക്കൂർ മുമ്പുതന്നെ നഗരത്തിലെ സ്കൂളുകളുടെ ഗേറ്റിന് മുന്നിൽ രക്ഷിതാക്കളുടെ നിരയായിരുന്നു. ആദ്യദിനംപോലെ ബാക്കിയുള്ള പരീക്ഷകളും എളുപ്പമായാൽ മതിയെന്നാണ് തങ്ങളുടെ പ്രാർഥനയെന്ന് വിദ്യാർഥികൾ പറഞ്ഞു. ജില്ലയിൽ എല്ലാ കുട്ടികളും പരീക്ഷക്ക് ഹാജരായി. 327 കേന്ദ്രത്തിലായി 32,181 വിദ്യാർഥികൾ പരീക്ഷ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.