ജപ്തി നടപടി നിർത്തിവെക്കണം -ഡീൻ കുര്യാക്കോസ്​

മൂവാറ്റുപുഴ: സംസ്ഥാനത്തെ ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവെക്കാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. പതിനായിരത്തിലധികം നോട്ടീസാണ് എല്ലാ ബാങ്കുകളും ചേർന്ന് അയച്ചിരിക്കുന്നത്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ മൂവാറ്റുപുഴയിൽ പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് ഇത്തരത്തിൽ ബാങ്കുകളുടെ പീഡനത്തെ തുടർന്നാണ്. എല്ലാ വായ്പകളും റീഷെഡ്യൂൾ ചെയ്ത് കാലാവധി ദീർഘിപ്പിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.