നഗര റോഡ് വികസനം വേഗത്തിലാക്കണം -എൽദോ എബ്രഹാം

മൂവാറ്റുപുഴ: ടൗണിലെ വെള്ളൂർകുന്നം മുതൽ പോസ്റ്റ് ഓഫിസ് കവലവരെയുള്ള 2300 മീറ്റർ റോഡ് വികസന നടപടി വേഗത്തിലാക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച വികസനം ഇനിയും പൂർത്തിയാക്കിയിട്ടില്ല. 20 മീറ്റർ വീതിയിൽ നാലുവരിപ്പാത റോഡ് നിർമിക്കുന്നതിനായി 80 ശതമാനം ഭൂമിയും കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഏറ്റെടുത്തിരുന്നു. വെള്ളൂർകുന്നം, മാറാടി വില്ലേജുകളിലായി ഇനി ഏറ്റെടുക്കാൻ ഉള്ളത് 29 സെന്‍റ് മാത്രമാണ്. സാങ്കേതിക തടസ്സം പറഞ്ഞ് പദ്ധതി നിർവഹണത്തിന് കാലതാമസം പറയുന്നത് അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.