അംഗൻവാടിക്ക് നിര്‍മാണാനുമതി നല്‍കാത്തതില്‍ പ്രതിഷേധം

കാലടി: കാലടി ഗ്രാമപഞ്ചായത്തില്‍ പതിനാറാം വാര്‍ഡില്‍ 48ാം നമ്പര്‍ അംഗൻവാടിക്ക് നിര്‍മാണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം വാര്‍ഡ് കമ്മിറ്റി ധര്‍ണയും പ്രതീകാത്മക അംഗൻവാടി ഉദ്ഘാടനവും നടത്തി. സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി അംഗം എം.ടി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കാലടി ലോക്കല്‍ സെക്രട്ടറി കെ.ടി. ബേബി അധ്യക്ഷത വഹിച്ചു. നിര്‍മാണത്തിന് അഞ്ച് സെന്റ് സ്ഥലം ദാനമായി ലഭ്യമായിട്ടും ബ്ലോക്ക് പഞ്ചായത്തുവക17 ലക്ഷം രൂപ അനുവദിച്ചിട്ടും ഈ സാമ്പത്തിക വര്‍ഷം നിര്‍മാണം മാത്രം നടക്കുന്നില്ലെന്ന് സി.പി.എം ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം സിജോ ചൊവ്വരാന്‍, ആന്‍സി ജിജോ, സി.വി. സജേഷ്, സരിത ബൈജു, സിജു പാറയില്‍, കെ.പി. പോളി, കെ.കെ. സഹദേവന്‍, എം.വി. ലെനീഷ്, വി.ടി. പോളച്ചന്‍, പി.എല്‍. സാജു, ജിന്‍സണ്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.