ഭാവന സിനിമയിലേക്ക് വീണ്ടും വരുന്നതിൽ സന്തോഷം -പൃഥ്വിരാജ്

കൊച്ചി: നടി ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതിൽ വളരെ സന്തോഷമുണ്ടെന്ന്​ നടൻ പൃഥ്വിരാജ്. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് തങ്ങൾ ഒരുപാടുപേര്‍ ഭാവനയോട് ഇതിനുമുമ്പ്​ ചോദിച്ചിട്ടുണ്ട്. ഇപ്പോഴായിരിക്കും ഭാവന അതിന്‌ തയാറായത്‌. നേരത്തേ ഭാവനയുടെ സുഹൃത്തായിരുന്നു. എന്നാൽ, അഞ്ച്‌ വർഷംകൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്നും പൃഥ്വിരാജ്‌ പറഞ്ഞു. തന്‍റെ സിനിമാ ലോകത്തുള്ളവരെല്ലാം ഭാവന തിരികെ സിനിമയിലേക്ക് വരുന്നതിൽ സന്തോഷിക്കുന്നവരാണ്. മറിച്ചുള്ളവരുടെ ലോകത്തെ അറിയില്ലെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട്​ പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്​ഫോം തിയറ്ററുകൾക്ക് ഭീഷണിയല്ല, ആരെ വിലക്കിയാലും ഒ.ടി.ടി നിലനിൽക്കും. ഒ.ടി.ടി ഉള്ളതുകൊണ്ട് തിയറ്റർ വ്യവസായം ഇല്ലാതാകില്ലെന്നും പൃഥ്വിരാജ്‌ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.